വിജയോത്സവം
പേയാട്:- CBSE പത്ത്- പന്ത്രണ്ട് ക്ലാസ്സ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി പേയാട് കാർമൽ സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ചടങ്ങിൽ മുഖ്യാതിഥിയായി തിരുവിതാംകൂർ രാജകുടുംബാംഗം ശ്രീമതി അശ്വതി തിരുന്നാൾ ഗൗരി ലക്ഷ്മിഭായ് തമ്പുരാട്ടി പങ്കെടുത്തു. സ്കൂൾ പ്രിൻസിപ്പാൾ റവ സി ആലീസ് ഗോണ്സാൽ, ഡയറക്ടർ റവ . സി റെനിറ്റ, ലോക്കൽ മാനേജർ റവ. സി ഷെൽബി, വൈസ് പ്രിൻസിപ്പൽ ബീന ആന്റണി, വിജയികളായ വിദ്യാർഥികൾ മാതാപിതാക്കൾ എന്നിവരടങ്ങിയ പ്രൗഢ ഗംഭീരമായ ഒരു സദസ്സ് ചടങ്ങിനു സാക്ഷ്യം വഹിച്ചു.