വായന വാരാഘോഷം
പേയാട്:- പേയാട് കാർമൽ സ്കൂളിലെ വായന വാരാചാരണത്തിന്റെ സമാപന സമ്മേളനം പ്രശസ്ത സാഹിത്യകാരൻ ഡോ. എഴുമറ്റൂർ രാജരാജവർമ്മ ഉത്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ റവ. സി ആലീസ് ഗോണ്സാൽലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ധ്വനി ക്ലബ്ബ് പ്രതിനിധി കരിഷ്മ വിപിൻ സ്വാഗതം പറയുകയും സ്കൂൾ ലീഡർ ഗാഥ എസ് വിജയ് ഡി നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. സ്കൂൾ വൈസ് പ്രിൻസിപ്പാൾ ബീന ആന്റണി മറ്റ് അധ്യാപക അനധ്യാപകർ എന്നിവരുടെ സജീവ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങ് വിദ്യാർഥികളുടെ വിവിധ കലാപരിപാടികളാൽ സമ്പന്നമായിരുന്നു. വായന വാരാചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്ക് മുഖ്യാതിഥിയായി എത്തിയ ഡോ. ഏഴുമറ്റൂർ രാജരാജവർമ്മ സമ്മാനങ്ങൾ വിതരണം ചെയ്തു.