പരിസ്ഥിതി ദിനാഘോഷം
ഭൂമിയുടെ കാവലാളാകാൻ ദൃഢ പ്രതിജ്ഞ ഏറ്റുചൊല്ലി പെയാട് കാർമൽ സ്കൂളിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു. സ്കൂൾ അങ്കണത്തിൽ വച്ച് ബോധി Nature ക്ലബ്ൻ്റെ നേതൃത്വത്തിൽ നടന്ന പരിപാടികൾ പ്രിൻസിപ്പാൾ റവ. സി. ആലീസ് ഗോൺസാൽ ഫലവൃക്ഷതൈ നട്ടുകൊണ്ട് ഉത്ഘാടനം ചെയ്തു. തുടർന്ന് ബോധി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ക്ലബ് അംഗങ്ങൾ ആയ ഇരുന്നൂറിൽ അധികം വിദ്യാർത്ഥികൾക്കും ഫലവൃക്ഷതൈകൾ വിതരണം ചെയ്തു.